സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ മുതല്‍

കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് നിരോധനം
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ മുതല്‍

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍. 10 കുതിര ശക്തിക്ക് മുകളിലുള്ള എന്‍ജിനുകള്‍ ഉപയോഗിക്കുന്ന യന്ത്രവല്‍ക്കൃത യാനങ്ങള്‍ക്കാണ് നിരോധനം. കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് നിരോധനം. ജൂലായ് 31ന് നിരോധനം അവസാനിക്കും. 

52 ദിവസമാണ് ഇത്തവണത്തെ നിരോധനം. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിടേണ്ടി വന്ന ശക്തികുളങ്ങര, നീണ്ടകര മത്സ്യബന്ധന തുറമുഖങ്ങള്‍ ഇനി ഇതിനു ശേഷം മാത്രമേ പ്രവര്‍ത്തിക്കൂ.1300 ബോട്ടുകള്‍ക്കാണു നിരോധനത്തിന്റെ പൂട്ടു വീഴുന്നത്. ഇതോടെ 15000ല്‍ അധികം മത്സ്യത്തൊഴിലാളികളും 25000 അനുബന്ധ തൊഴിലാളികളും വറുതിയിലാകും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ട്രോളിങ് നിരോധനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നിര്‍ദേശങ്ങള്‍ :
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെയാണു ബോട്ടുകള്‍ക്കു ട്രോളിങ് നിരോധന കാലത്തു കടലില്‍ പോകാന്‍ നിയന്ത്രണമുള്ളത്. അതേസമയം ഔട്ട് ബോര്‍ഡ്, ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ പോകാം. 9നു രാത്രി 12.30 നു മുന്‍പ് എല്ലാ ബോട്ടുകളും നീണ്ടകര പാലത്തിനു കിഴക്ക് വശത്തേക്കു മാറ്റും. അഴിമുഖത്തിനു കുറുകെ പാലത്തില്‍ ചങ്ങല ബന്ധിക്കും. അഴീക്കലിലെ ബോട്ടുകളെല്ലാം കടവുകളില്‍ അടുപ്പിക്കും. ഇന്ധന ബങ്കുകളും അടയ്ക്കും. നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com