ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ ധൃതി വേണ്ട; അപേക്ഷാതീയതി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ ധൃതി വേണ്ട; അപേക്ഷാതീയതി നീട്ടി
ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ ധൃതി വേണ്ട; അപേക്ഷാതീയതി നീട്ടി

തിരുവനന്തപുരം: പഴയ ബുക്ക് പേപ്പര്‍ ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ ഇനി ഉടമകള്‍ തിരക്ക് കൂട്ടേണ്ടതില്ല. കോവിഡ് 19 പശ്ചാത്തലത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടില്ല.

ജൂണ്‍ രണ്ടാം വാരം വരെയാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓഫീസുകളില്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ തീയതി നീട്ടി നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലേക്ക് ഡാറ്റാ പോര്‍ട്ടിംഗ് നടന്നു കഴിഞ്ഞാലും പഴയ ബുക്ക് പേപ്പര്‍ ഫോമുകളിലുള്ള ലൈസന്‍സുകള്‍ കാര്‍ഡ് ഫോമിലാക്കുന്നതിന് തടസ്സങ്ങളും ഉണ്ടാകില്ല.

വിവിധ സേവനങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടവര്‍ മാത്രമാണ് നിര്‍ബന്ധമായും www.mvd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ടോക്കണ്‍ എടുത്തതിനുശേഷം ഓഫീസില്‍ പ്രവേശിക്കേണ്ടത്. അപേക്ഷകള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ചതിനുശേഷം മാത്രമേ ഓഫീസില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ ലൈസന്‍സ് പുതുക്കാന്‍ ധൃതി കൂട്ടേണ്ടതില്ല. കൂടാതെ ഏപ്രില്‍ ഒന്ന് മുതല്‍ നികുതി വര്‍ധന ഏര്‍പ്പെടുത്തിയ സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ കൂട്ടിയ നിരക്കിലുള്ള ടാക്‌സ് എന്‍ഡോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നും കൈപ്പറ്റണം. വാഹന ഉടമകള്‍ അടിയന്തരമായി ആര്‍ സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്ത അപേക്ഷകള്‍ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കണം. എല്ലാ അപേക്ഷകളിന്മേലും ഉടമകളുടെയോ ബന്ധപ്പെട്ടവരുടെയോ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com