കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 80 വയസുള്ള തൃശൂർ സ്വദേശിയായ വനിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്നെത്തിയ ഇവരെ രോഗ ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും ആശുപതിയിലെത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ രാത്രി ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് ആണ് മരിച്ചത്. 71 വയസായിരുന്നു. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം നാല് പേർ മസ്കത്തിൽ നിന്നാണെത്തിയത്.
ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ്ചികിത്സയിലായിരുന്നു. മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 18 ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ