പികെ രാഗേഷ് വീണ്ടും കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ 

പികെ രാ​ഗേഷിന് 28 വോട്ടുകൾ കിട്ടിയപ്പോൾ ഇടുതുമുന്നണി സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു
പികെ രാഗേഷ് വീണ്ടും കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ 

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയറായി പികെ രാ​ഗേഷിനെ തെരഞ്ഞടുത്തു. പികെ രാ​ഗേഷിന് 28 വോട്ടുകൾ കിട്ടിയപ്പോൾ ഇടുതുമുന്നണി സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു. മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ മേയർ സ്ഥാനം മുസ്ലീം ലീ​ഗിന് കൈമാറും. 

കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപ്പറേഷൻ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. കോൺ
ഗ്രസിലേക്ക് മടങ്ങിയഡപ്യൂട്ടി മേയർപികെ രാഗേഷിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ലീഗ് അംഗം കെപിഎ സലീമിന്റെ കൂറ് മാറ്റമാണ് എൽഡിഎഫ് നീക്കം വിജയിപ്പിച്ചത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽലീ​ഗ് വോട്ട് ലഭിച്ചതോടെയാണ് രാ​ഗേഷ് വിജയിച്ചത്യ 

നാലര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയർ. കോൺഗ്രസ് വിമതനായിരുന്ന പികെ രാഗേഷ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. പിന്നീട് ഡപ്യൂട്ടി മേയറായ രാഗേഷ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടുംമത്സരരം​ഗത്തെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com