ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തി; മേല്‍ശാന്തി നിയമന അഭിമുഖവും മാറ്റി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തി; മേല്‍ശാന്തി നിയമന അഭിമുഖവും മാറ്റി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകളും ദര്‍ശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ശനിയാഴ്ച ദര്‍ശനം അനുവദിക്കില്ല. ശനിയാഴ്ചയിലേക്ക് ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങള്‍ മാത്രം നടത്തും. ഈ മാസം 15 ന് നടക്കേണ്ടിയിരുന്ന മേല്‍ശാന്തി നിയമന അഭിമുഖവും റദ്ദാക്കിയാതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേകാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങള്‍ കണ്ടയെന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താല്‍ക്കാലികമായി വീണ്ടും അടച്ചത്. ജൂണ്‍ 22 മുതല്‍ 27 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപദേവ കലശം നടത്തും.

ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ്, ഭരണസമിതിയംഗങ്ങളായ എ വി പ്രശാന്ത്, കെ അജിത്ത്, കെ വി ഷാജി, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com