നാളെ മുതല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍; ഇംഗ്ലീഷ് മീഡിയത്തിനും ക്ലാസ്

രണ്ട് ഘട്ടത്തിലായി നടത്തിയ ട്രയല്‍ വിജയകരമായതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ചമുതല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ക്ലാസ് ആരംഭിക്കുന്നത്
നാളെ മുതല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍; ഇംഗ്ലീഷ് മീഡിയത്തിനും ക്ലാസ്

കൊച്ചി:  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലും ഓണ്‍ലൈനും വഴിയുള്ള 'ഫസ്റ്റ്‌ബെല്‍' ക്ലാസുകളുടെ രണ്ടാം ഘട്ടം നാളെ മുതല്‍.  മുഴുവന്‍ വിഷയങ്ങളിലും തുടര്‍പാഠങ്ങള്‍ വിക്ടേഴ്‌സ് ചാനലിലും യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും ലഭ്യമാകും.  രണ്ട് ഘട്ടത്തിലായി നടത്തിയ ട്രയല്‍ വിജയകരമായതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ചമുതല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ക്ലാസ് ആരംഭിക്കുന്നത്. എസ്‌സിഇആര്‍ടിയാണ്  പാഠഭാഗങ്ങള്‍ ഒരുക്കിയത്.


സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് നടത്തിയ പരിശോധനയില്‍ 2.5 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. ആദ്യ ആഴ്ചതന്നെ രണ്ടുലക്ഷത്തിലേറെ പേര്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊതുജന സഹകരണത്തേടെ ലഭ്യമാക്കി. അവശേഷിച്ചവര്‍ക്കും പഠന സൗകര്യമൊരുക്കിയതോടെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുന്നത്. 

വിക്ടേഴ്‌സ് ചാനലിനുപുറമെ ഫെയ്‌സ്ബുക്കില്‍ ്ശരലേൃലെറൗരവമിിലഹ ല്‍ ലൈവായും യുട്യൂബില്‍ itsvicters  ക്ലാസുകള്‍ കാണാം.  തിങ്കള്‍മുതല്‍ വെള്ളിവരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും.  ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണസമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍നിന്നും ഓഫ്‌ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.

ഓണ്‍ലൈന്‍ക്ലാസില്‍, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കൂടി സഹായകമാകുന്ന വിധം കാര്യങ്ങള്‍ എഴുതിക്കാണിക്കും.ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണവും നല്‍കും. ഉര്‍ദു, സംസ്‌കൃതം, അറബിക് ക്ലാസും തുടങ്ങും. തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com