ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി; മണിക്കൂറുകള്‍ക്കകം ഹൃദയാഘാതം മൂലം മരിച്ചു

തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയിരുന്നു. ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു
ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി; മണിക്കൂറുകള്‍ക്കകം ഹൃദയാഘാതം മൂലം മരിച്ചു


കോട്ടയം:  ക്വാറന്റെൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരൂർ പുന്നത്തുറ പുളിഞ്ഞാപ്പള്ളി വീട്ടിൽ ടിനി സെബാസ്റ്റ്യൻ ആണ് മരിച്ചത്. 32 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയിരുന്നു. ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. 

ഡല്‍ഹിയിൽ ഐടി ജീവനക്കാരനാണ്. കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നയാളാണ്. കോവി‍ഡ് ടെസ്റ്റിനായി സ്രവം ശേഖരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com