തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരന് വെട്ടേറ്റു

ആനയറ സ്വദേശി ബിജുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  പേട്ടയിൽ ഭിന്നശേഷിക്കാരന് വെട്ടേറ്റു. ആനയറ സ്വദേശി ബിജുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. 

സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജുവും നേരത്തെ സമാനമായ കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com