പാലക്കാട് കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി 

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ ഒളിച്ചോടി. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളാണ് ഓടിപ്പോയത്. തമിഴ്‌നാട് പഴനി സ്വദേശി സിദ്ദിഖ് ആണ് ഒളിച്ചോടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ഇന്നലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 154 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 22,268 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 22,060 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 208 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 27 പേരെയാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com