ബാങ്കിലേക്ക് ഓടിക്കയറിയ യുവതിക്ക് ചില്ലുവാതിലിലിടിച്ച് ദാരുണാന്ത്യം

ചേരാനെല്ലൂര്‍ സ്വദേശി ബീനയാണ് മരിച്ചത്. ബാങ്കിലേക്ക് ഓടിക്കയറുമ്പോഴാണ് അപകടം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : യുവതി ചില്ലുവാതിലിലിടിച്ച് മരിച്ചു. പെരുമ്പാവൂര്‍ വിജയ ബാങ്കിലാണ് സംഭവം. ചേരാനെല്ലൂര്‍ സ്വദേശി ബീന (46) ആണ് മരിച്ചത്. കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യയാണ്.

ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ചില്ലിലേക്ക് വീണ ബിനയുടെ ദേഹത്ത് ചില്ലുകഷണങ്ങള്‍ തുളച്ചു കയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com