ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണങ്ങള്‍ : അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് മുസ്ലിം ലീഗ്

അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി വ്യാജ രേഖ ചമച്ചുവെന്നത് അടക്കമുള്ള ആക്ഷേപങ്ങളും സമിതി പരിശോധിക്കും
ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണങ്ങള്‍ : അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് മുസ്ലിം ലീഗ്

കോഴിക്കോട് : മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് മുസ്ലിം ലീഗ് നേതൃത്വം. എം.കെ മുനീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരെയാണ് അന്വേഷണത്തിനായി ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയത്.

വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ സാമ്പത്തിക ആരോപണങ്ങളും, അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി മറ്റ് നേതാക്കള്‍ക്കെതിരെ വ്യാജ രേഖ ചമച്ചുവെന്നത് അടക്കമുള്ള ആക്ഷേപങ്ങളും സമിതി പരിശോധിക്കും.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതിക്ക് പിന്നില്‍ എറണാകുളം ജില്ലയിലെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് വരുത്തി തീര്‍ക്കാന്‍ വ്യാജ രേഖ ചമച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന ഒരു പരാതി. ഒരു വിഭാഗം നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കി.

അഴിമതി ആരോപണം ഉന്നയിച്ച പരാതിക്കാരനെ ഇബ്രാംഹിംകുഞ്ഞും മകന്‍ അബ്ദുല്‍ ഗഫൂറും നേരില്‍ കണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയടക്കം അഞ്ച് നേതാക്കളെ അപകീര്‍ത്തിപെടുത്താനാണ് വ്യാജ രേഖ ചമച്ചതെന്നും പരാതിയില്‍ പറയുന്നു. ഇത് കൂടി പരിഗണിച്ചാണ് അടിയന്തരമായി അന്വേഷണം നടത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com