പാമ്പു പിടിത്തത്തിനും സര്‍ട്ടിഫിക്കറ്റ്, അംഗീകാരമില്ലാത്തവര്‍ പാമ്പിനെ പിടിച്ചാല്‍ അഴിയെണ്ണും

വനം വകുപ്പിന്റെ അംഗീകാരമില്ലാതെ പാമ്പിനെ പിടിച്ചാല്‍ കേസെടുക്കും
പാമ്പു പിടിത്തത്തിനും സര്‍ട്ടിഫിക്കറ്റ്, അംഗീകാരമില്ലാത്തവര്‍ പാമ്പിനെ പിടിച്ചാല്‍ അഴിയെണ്ണും

തിരുവനന്തപുരം: വനം വകുപ്പിന്റെ അംഗീകാരമില്ലാതെ പാമ്പിനെ പിടിച്ചാല്‍ കേസെടുക്കും. പാമ്പു പിടിത്തത്തിന് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ ഇനി പാമ്പിനെ പിടിക്കാന്‍ അനുവാദമുളളൂ. അല്ലാത്തവര്‍ക്ക് വന്യജീവി സംരക്ഷണ നിയമ പ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തില്‍പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി. പാമ്പുപിടിത്തക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ച്, ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയ ശേഷം വനം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്‌സിനും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും കൈമാറും. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില്‍ വിടണം. അപകടകരമായ വിധത്തില്‍ പാമ്പിനെ ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുത്. പാമ്പുപിടിത്തക്കാരന്‍ തിരുവനന്തപുരം മംഗലപുരം സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com