'20 പവന്‍ വേണം', പത്രോസിനോട് ആവശ്യപ്പെട്ടു, 'സ്വര്‍ണം' വാറ്റി, കിട്ടിയത് എട്ടിന്റെ പണി

വേഷം മാറിയെത്തിയ എക്‌സൈസ് സംഘം ചാരായം വാറ്റി വില്‍പ്പന നടത്തിയ 54കാരനെ പിടികൂടി
'20 പവന്‍ വേണം', പത്രോസിനോട് ആവശ്യപ്പെട്ടു, 'സ്വര്‍ണം' വാറ്റി, കിട്ടിയത് എട്ടിന്റെ പണി

തൃശൂര്‍: വേഷം മാറിയെത്തിയ എക്‌സൈസ് സംഘം ചാരായം വാറ്റി വില്‍പ്പന നടത്തിയ 54കാരനെ പിടികൂടി. സ്വര്‍ണമെന്നു പേരിട്ട് ചാരായം വാറ്റി വില്‍പന നടത്തിയ പീച്ചി മഞ്ഞക്കുന്ന് പ്ലാപ്പുള്ളി പത്രോസ് (54) ആണ് വാറ്റുപകരണങ്ങള്‍ സഹിതം പിടിയിലായത്.

20 പവന്‍ വേണം എന്ന് പറഞ്ഞാണ് വേഷംമാറിയെത്തിയ എക്‌സൈസ് സംഘം പത്രോസിനെ സമീപിച്ചത്. പവന്‍ എന്ന കോഡ് ഉപയോഗിച്ചാണ് പത്രോസിന്റെ ചാരായ വില്‍പ്പന. ഒരു ലിറ്റര്‍ ആണ് ഒരു പവന്‍. കോഡില്‍ വിശ്വാസം അര്‍പ്പിച്ച് ചാരായം വാറ്റാന്‍ തുടങ്ങിയ പത്രോസിനെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.

വിശേഷാവസരങ്ങള്‍ ഘോഷമാക്കാന്‍ പത്രോസ് വന്‍തോതില്‍ ചാരായം എത്തിച്ചു നല്‍കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. സ്വര്‍ണനിറമുള്ള ശര്‍ക്കര ഉപയോഗിച്ചു മുന്തിയ നിലവാരത്തില്‍ കോട തയാറാക്കുന്നതിനാല്‍ ഇയാള്‍ വാറ്റുന്ന ചാരായത്തിനും ആ നിറമാണ്.

കുറഞ്ഞത് 20 പവന്‍ ഉണ്ടെങ്കിലേ ഇയാള്‍ ഓര്‍ഡര്‍ സ്വീകരിക്കൂ. മദ്യശാലകള്‍ തുറക്കുന്നതിനു മുന്‍പു വരെ ലിറ്ററിന് 3000 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു.ഇപ്പോള്‍ 1500 രൂപയ്ക്കാണ് വില്‍പനയെന്ന് എക്‌സൈസ് സംഘം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com