അപേക്ഷിച്ചിട്ടും വീട് കിട്ടിയില്ല, പുല്‍പ്പളളിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

വയനാട് പുല്‍പ്പളളിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട് പുല്‍പ്പളളിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. പാറക്കടവ് വിജയകുമാറാണ് ജീവനൊടുക്കിയത്. ലൈഫ് പദ്ധതയിലുള്‍പ്പെടെ അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നിലവില്‍ വിജയകുമാറും കുടുംബവും താമസിക്കുന്നത് പൊളിഞ്ഞ ഷെഡിലാണ്. പട്ടികയില്‍ മുന്നിലുണ്ടായിട്ടും തഴയപ്പെട്ടതില്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com