എന്തിനാണ് ഈ ക്രൂരത? ആ കുടുംബത്തെ വേട്ടയാടാതിരുന്നൂടെ? സിസ്റ്റര്‍ ലിനിയുടെ  ഭര്‍ത്താവിന് എതിരെ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസിന് എതിരെ മുഖ്യമന്ത്രി

ആ കുടുബംത്തെ വേട്ടയാടാതിരുന്നൂടെ?. എന്തിനാണ് ഈ ക്രൂരത?. ഏറ്റവും പ്രതിസന്ധിക്കാലത്ത് കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞതിന്റെ പേരിലാണ് ഈ പ്രതിഷേധം.
എന്തിനാണ് ഈ ക്രൂരത? ആ കുടുംബത്തെ വേട്ടയാടാതിരുന്നൂടെ? സിസ്റ്റര്‍ ലിനിയുടെ  ഭര്‍ത്താവിന് എതിരെ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസിന് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സിസ്റ്റര്‍ ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് ലോകം കണ്ടത്. ലോകം മുഴുവന്‍ ആരാധിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപ്പയ്ക്ക് എതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ്. ആകുടുബത്തിനെ കേരളം മുഴുവന്‍ നമ്മുടെ കുടുംബം എന്നാണ് കരുതുന്നത്.

അവരെ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല, ആ കുടുബംത്തെ വേട്ടയാടാതിരുന്നൂടെ?. എന്തിനാണ് ഈ ക്രൂരത?. ഏറ്റവും പ്രതിസന്ധിക്കാലത്ത് കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞതിന്റെ പേരിലാണ് ഈ പ്രതിഷേധം. നിപ്പയെ ചെറുത്തു തോല്‍പ്പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യ മുഖം ലിനിയുടേതാണ്. അവരെ വെറുതേവിടണം- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിപ്പയെ പ്രതിരോധിക്കാനും മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് എല്ലാവരും അംഗീകരിച്ചതാണ്. ആ മന്ത്രിയെ നിപ്പ രാജകുമാരി കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് ലിനിയുടെ കുടുംബത്തില്‍ നിന്നു തന്നെയാകും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. അവരുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല. സജീഷിനോടും ആ കുടുംബത്തോടും ഒപ്പമാണ് കേരളം. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യമന്ത്രിയെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങളുടെ പ്രകോപനം എന്താണ്? തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അതിന് അവരെ വേട്ടയാടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. പൊതുസമൂഹം ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പള്ളി സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണെന്നും പിണറായി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ എങ്ങിനെയാകരുതെന്നതിനു മാതൃകയാകാനാണു മുല്ലപ്പള്ളി ശ്രമിക്കുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്താവന കേരളത്തിന് ആകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com