സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി; സംസ്ഥാനത്ത് ഭാഗികം

ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗികമാണ്.
സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി; സംസ്ഥാനത്ത് ഭാഗികം

കൊച്ചി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗികമാണ്. കേരളത്തില്‍ ഗ്രഹണം 30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് കാണാനാവുക.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായി ഗ്രഹണം ആരംഭിച്ചു. 1.30നു മുന്‍പായി ഗ്രഹണം അവസാനിക്കുകയും ചെയ്യും. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണം അതിന്റെ പാരമ്യത്തില്‍ ദൃശ്യമാവുക.

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com