ബീച്ചില്‍ സംശയാസ്പദമായ നിലയില്‍ കാര്‍; പരിശോധന;  52 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ബീച്ചില്‍ സംശയാസ്പദമായി നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് പാക്കറ്റുകളിലാക്കിയ കഞ്ചാവ് കണ്ടെത്തിയത്
ബീച്ചില്‍ സംശയാസ്പദമായ നിലയില്‍ കാര്‍; പരിശോധന;  52 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ 52 കിലോ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബീച്ചില്‍ സംശയാസ്പദമായി നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് പാക്കറ്റുകളിലാക്കിയ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വില്‍ക്കാനായി 25 പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി നിഷാദുദ്ദീന്‍, താനൂര്‍ സ്വദേശി സുബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നഗരത്തിലെ കച്ചവടക്കാര്‍ക്ക് നല്‍കാനായിട്ടാണ് പാക്കറ്റുകളിലാക്കി സൂക്ഷിച്ചതെന്നും സമ്മതിച്ചു. ഇവരുടെ കൈയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിരുന്നവരെയും പൊലീസ് നിരീക്ഷിച്ച് വരികയാണ്.  

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് പിടിച്ച ഏറ്റവും വലിയ കഞ്ചാവ് കേസാണിത്. ഒരു കിലോയ്ക്ക് ഏകദേശം 50,000 രൂപയോളമാണ് വില്‍പ്പനക്കാര്‍ ഈടാക്കുന്നതെന്ന് ഡി.സി.പി സുജിത് ദാസ് എസ് പ്രതികരിച്ചു. ആര്‍ക്കൊക്കെയാണ് ഇത് വില്‍പ്പന നടത്തുന്നത്, ആരൊക്കെയാണ് പ്രധാന ഉപഭോക്താക്കള്‍  എന്നിവ സംബന്ധിച്ചെല്ലാം  കൂടുതല്‍  അന്വേഷണം നടത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com