'കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം കേട്ടോ?; വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെ ആകെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?'

വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെ ആകെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?.
'കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം കേട്ടോ?; വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെ ആകെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?'

തിരുവനന്തപുരം: ഇന്ന് ഇറങ്ങിയ ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്. അതിന് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരു കാര്യം ഓാര്‍ക്കണം ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ജിവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും ചെയ്യേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിക്കുമ്പോള്‍ അത് ഓര്‍ട്ടിട്ടുണ്ടോ?. അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം. എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതിലൂടെ കിട്ടുകയെന്ന് നാം എല്ലാവരും ചിന്തിക്കണമെന്ന് പിണറായി പറഞ്ഞു.

ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ, അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങള്‍ സംഭവിച്ചത്. വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെ ആകെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?. ഇന്നാട്ടില്‍ വിമാനങ്ങളും ഇതരമാര്‍ഗങ്ങളും ഇല്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളിലെന്ന് ഇവര്‍ക്ക്  ബോധ്യമില്ലേ?. മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്ന് പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ ആരെങ്കിലും മൂടിവച്ചതുകൊണ്ട് ഇല്ലാതാകില്ല. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും വന്നവരിലാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളില്‍ വിദേശത്തുനിന്നുവന്നവരാണ്. വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളില്‍ ഇടപെടാന്‍ നമുക്ക് സാധ്യമല്ല. നമ്മുടെ ഇടപെടലിന്റെ ആദ്യപടി യാത്രതിരിക്കുന്നതിന് മുന്‍പുള്ള സ്‌ക്രീനീങ് ആണ്. ഇത് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് രോഗം കൂടതല്‍ പേരില്‍ പടരും. ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് കൊണ്ടുവന്നവരില്‍ 45 ശതമാനം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ളവരെയാണ്. രോഗബധാധയുള്ളവരോടൊപ്പം യാത്രചെയ്യുക വഴി അവരുടെ ജീവന്‍ അപകടത്തിലാകും. ഇത് സാധാരണ നിലയില്‍ അനുവദിക്കാനാകുമോയെന്നും പിണറായി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com