മാലിദ്വീപിൽ നിന്നെത്തിയ യുവതി ക്വാറന്റീൻ സൗകര്യം കിട്ടാതെ രാത്രി റോഡിൽ; സഹായമെത്തിച്ച് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് സഹായം ലഭ്യമാക്കുകയായിരുന്നു
മാലിദ്വീപിൽ നിന്നെത്തിയ യുവതി ക്വാറന്റീൻ സൗകര്യം കിട്ടാതെ രാത്രി റോഡിൽ; സഹായമെത്തിച്ച് രമേശ് ചെന്നിത്തല

ആലപ്പുഴ; ക്വാറന്റീൻ സൗകര്യം ലഭിക്കാതെ രാത്രി നടുറോഡിലായിപ്പോയ യുവതിക്ക് സഹായമെത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാലിദ്വീപിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട്ട് എത്തിയ യുവതിയാണ് ക്വാറന്റീൻ സൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയത്. തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് സഹായം ലഭ്യമാക്കുകയായിരുന്നു.

മാലിദ്വീപിൽ നിന്നു വിമാന മാർഗം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യുവതി ബസിലാണ് ആലപ്പുഴയിൽ എത്തിയത്. അവിടെ നിന്നു കാറിൽ  ഹരിപ്പാട്ട് എത്തി. എന്നാൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തതിനാൽ റോഡിൽ നിൽക്കേണ്ടി വന്നു. പിന്നീട് സുഹൃത്ത് മുഖാന്തരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഓഫിസുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് ഡിസിസി  ജനറൽ സെക്രട്ടറി വി. ഷുക്കൂറിനെ വിളിച്ച്    സഹായങ്ങൾ  നൽകാൻ ചുമതലപ്പെടുത്തി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്‌കുമാറിന്റെ സഹായത്തോടെ രാത്രി  തന്നെ  യുവതിക്ക് ക്വാറന്റീൻ സൗകര്യം  ഒരുക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com