മുട്ടില്‍ അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ് : മുഖ്യപ്രതിയ്ക്ക് 15 വര്‍ഷം തടവ്, 70,000 രൂപ പിഴ

പ്രായപൂര്‍ത്തിയാകാത്ത ഏഴ് കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. 11 കേസുകളില്‍ ഒന്നിലാണ് കല്‍പ്പറ്റ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്
മുട്ടില്‍ അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ് : മുഖ്യപ്രതിയ്ക്ക് 15 വര്‍ഷം തടവ്, 70,000 രൂപ പിഴ

കല്‍പ്പറ്റ : വയനാട്ടിലെ മുട്ടിലില്‍ അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവുശിക്ഷ. മുഖ്യപ്രതി മുട്ടില്‍ വിളഞ്ഞിപിലാക്കല്‍ നാസറിനെയാണ് 15 വര്‍ഷം തടവും 70,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഏഴ് കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. 11 കേസുകളില്‍ ഒന്നിലാണ് കല്‍പ്പറ്റ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആറുപ്രതികളാണുള്ളത്.

അനാഥാലയ ഹോസ്റ്റലിന് സമീപത്തുള്ള  കടയില്‍വെച്ചാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. കുട്ടികളിലൊരാള്‍ കടയിലേക്ക് പോയി ഇറങ്ങിവരുന്നത് കണ്ട അധ്യാപകനാണ് വിവരം അനാഥാലയ അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com