എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ ഇനി ഓൺലൈനിൽ ; രജിസ്ട്രേഷൻ പുതുക്കാനാകാത്തവർക്ക് ഓ​ഗസ്റ്റ് വരെ അവസരം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം :  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ  തൊഴിലന്വേഷകർ എത്തുന്നത് പരിമിതപ്പെടുത്താൻ സേവനങ്ങൾ ഓൺലൈനാക്കി. രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ജനുവരി മുതൽ ജൂൺ വരെയുളള മാസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് ഓഗസ്റ്റ് വരെ രജിസ്‌ട്രേഷൻ പുതുക്കൽ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം. രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും വെബ്‌സൈറ്റ് വഴി ഓൺലൈനായി ചെയ്യാം. അസൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 90 ദിവസത്തിനകം ഹാജരാക്കിയാൽ മതിയാകും.

ജനുവരി മുതൽ മേയ് വരെ രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്തിയിട്ടുളളവർ ആഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫൈ ചെയ്യണം. 2019 ഡിസംബർ 20 ന് ശേഷം ജോലിയിൽ നിന്നു നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകുമെന്നും അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com