തിരുവനന്തപുരത്ത് വിദേശ വനിത ഫ്ലാറ്റിൽ മരിച്ച നിലയിൽ

നെതർലൻഡ്​ സ്വദേശി സരോജിനി ജപ്​കെനെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദേശ വനിതയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ്​ സ്വദേശി സരോജിനി ജപ്​കെനെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടത്.

അഭിഭാഷകനായ സുഹൃത്താണ്​ യുവതി മരിച്ച വിവരം ​പൊലീസിൽ അറിയിച്ചത്​. 12 വർഷമായി സരോജിനി തിരുവനന്തപുരത്താണ്​ താമസിച്ചിരുന്നത്​. സംഭവത്തിൽ മ്യൂസിയം ​പൊലീസ്​ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com