കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിയത്
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കണ്ണൂര്‍: നാളെ ആരംഭിക്കാനിരുന്ന കണ്ണൂര്‍ സര്‍വകലാശാല മൂന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകള്‍ മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 11,200 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്‌

ഈ മാസം 29 മുതല്‍ വിദൂര വിദ്യാഭ്യാസ പരീക്ഷകള്‍ ആരംഭിക്കാനുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പരീക്ഷകള്‍ക്കായി 48 സെന്ററുകളും വിട്ടുനല്‍കില്ലെന്ന് കേരള സ്‌റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നിലപാട് എടുത്തിരുന്നു.

പരീക്ഷയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും സെന്ററുകളുടെ തലയില്‍ കെട്ടി വെച്ചിരിക്കുകയാണെന്നായിരുന്നു അസോസിയേഷന്റെ ആരോപണം. അസോസിയേഷന്റെ കീഴിലുള്ള കോളേജുകളില്‍ ഡ്യൂട്ടി ചെയ്യേണ്ട അധ്യാപകരില്‍ ഭൂരിഭാഗവും വിസമ്മതപത്രം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com