ഞങ്ങളെ ആവശ്യമുള്ളവരുണ്ട്; കേരളാ കോണ്‍ഗ്രസ് വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിന്‍

ആളും അര്‍ത്ഥവും ഇല്ലാത്ത പാര്‍ട്ടിയില്ല കേരള കോണ്‍ഗ്രസ്. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ്
ഞങ്ങളെ ആവശ്യമുള്ളവരുണ്ട്; കേരളാ കോണ്‍ഗ്രസ് വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പുറത്താക്കിയ തീരുമാനം അത്്ഭുതകരമല്ലെന്ന് എംഎല്‍എ റോഷി അഗസ്റ്റിന്‍. പുറത്താക്കാനുള്ള തീരുമാനം അറിയില്ല. തീരുമാനം ചതിയും ഖേദകരവുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സത്യസന്ധമായി മുന്നണിയില്‍ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങള്‍ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതില്‍ ഖേദിക്കുന്നത് കോണ്‍ഗ്രസുകാരാണെന്ന് റോഷി പറഞ്ഞു. മുന്നണിക്കകത്ത് ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു. ഇത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കും. ജനാധിപത്യശ്രേണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍
ഇത് കേള്‍ക്കുന്നത് ഞങ്ങളെ പുറത്താക്കിയെന്ന്ത് ഏറെ ദു:ഖത്തോടെയാണ് കേള്‍ക്കുന്നത്. അതില്‍ ആശങ്കയില്‍ അത്ഭുതമില്ലെന്ന് റോഷി പറഞ്ഞു

ഐക്യജനാധിപത്യമുന്നണിയോഗം ചേരാതെയാണ് തീരുമാനം.  മുന്നണി നേതൃത്വത്തിലെ എല്ലാവരോടും വസ്തുതാപരമായി ബഹുമാനം പുലര്‍ത്തിയിട്ടുണ്ട്. മുന്നണിക്കകത്ത് തങ്ങളാണോ മുന്നണി മര്യാദ ലംഘിച്ചത?്. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം ലംഘിച്ചത് തങ്ങളാണോ?. അങ്ങനെയില്ലെങ്കില്‍ ആദ്യം പുറത്തുപോകേണ്ടത് ആരാണ്. ഈ തീരുമാനം പാതകമെന്ന് മാത്രമെ പറയാനുള്ളു. ഞങ്ങള്‍ വഴിയാധാരമാകില്ല. കെഎം മാണി വളര്‍ത്തിയ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് പണിയെടുക്കുമെന്ന് റോഷി പറഞ്ഞു.

മറ്റൊരു മുന്നണിയിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ല. ഊണ് കഴിക്കാന്‍ പോകുമ്പോള്‍ ചെവിട്ടത്ത് അടി കിട്ടിയാല്‍ ആ അടി എന്തിനെന്ന് മനസിലാക്കാതെ മറ്റൊന്ന് ചിന്തിക്കാന്‍ പറ്റുമോ?. ചിലപ്പോള്‍ ഞങ്ങള്‍ അടിമേടിച്ച് ഒതുങ്ങി നില്‍ക്കും. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കും. ആളും അര്‍ത്ഥവും ഇല്ലാത്ത പാര്‍ട്ടിയില്ല കേരള കോണ്‍ഗ്രസ്. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ്. ജനപ്രതിനിധിയുള്ള പാര്‍ട്ടിയാണ്. ഈ തീരുമാനം ദു: ഖകരമായി പോയെന്ന് റോഷി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com