ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ പാമ്പ്; ഒരു രാത്രി മുഴുവൻ ആശങ്കയിൽ വീട്ടുകാർ; ഒടുവിൽ രക്ഷകനായി വാവാ സുരേഷ്

താമസക്കാർ പറഞ്ഞതനുസരിച്ച് പാമ്പിനെ കണ്ട മുറിയിലും സമീപത്തും പരിശോധിച്ചപ്പോൾ ഭിത്തി അലമാരയുടെ വശത്തെ പാനലിന്റെ ഉള്ളിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പിച്ചു
ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ പാമ്പ്; ഒരു രാത്രി മുഴുവൻ ആശങ്കയിൽ വീട്ടുകാർ; ഒടുവിൽ രക്ഷകനായി വാവാ സുരേഷ്

കോട്ടയം: ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ കയറിക്കൂടിയ പാമ്പിനെ വാവ സുരേഷ് പിടികൂടി. കളത്തിപ്പടിക്കു സമീപത്തെ ഫ്ലാറ്റിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് 2 അടി നീളമുള്ള പാമ്പിനെ കണ്ടത്. ടൈൽ പാകിയ നിലത്ത് അതിവേഗം ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കണ്ട് താമസക്കാർ പരിഭ്രാന്തരായി. അൽപസമയത്തിനു ശേഷം പാമ്പിനെ കാണാതായതോടെ പരിഭ്രാന്തി കൂടി. ആശങ്കയിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ ഇവർ അറിയിച്ചതനുസരിച്ച് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തു നിന്നു വാവ സുരേഷ് എത്തി.

താമസക്കാർ പറഞ്ഞതനുസരിച്ച് പാമ്പിനെ കണ്ട മുറിയിലും സമീപത്തും പരിശോധിച്ചപ്പോൾ ഭിത്തി അലമാരയുടെ വശത്തെ പാനലിന്റെ ഉള്ളിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പിച്ചു. പാനൽ ഇളക്കി മാറ്റിയതോടെ 2 വയസ്സുള്ള പാമ്പ് പുറത്തുചാടി. 'ചുരുട്ട' ഇനത്തിൽപെട്ട പാമ്പാണ് ഫ്‌ലാറ്റിൽ കയറിപ്പറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com