'ഭാ​ഗ്യ'ത്തിന് ഇനി ചെലവേറും ; ലോട്ടറി ടിക്കറ്റ് വില വർധന ഇന്നുമുതൽ, സമ്മാനങ്ങളും കൂടും

‘കാരുണ്യ’യുടെ വില 50 രൂപയിൽ നിന്നു 40 രൂപയായി കുറഞ്ഞപ്പോൾ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയിൽ നിന്ന് 40 രൂപയായി
'ഭാ​ഗ്യ'ത്തിന് ഇനി ചെലവേറും ; ലോട്ടറി ടിക്കറ്റ് വില വർധന ഇന്നുമുതൽ, സമ്മാനങ്ങളും കൂടും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ബംപർ ഒഴികെയുള്ള എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും ഇന്നു മുതൽ  വില വർധിക്കും. ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയായാണ് വർധിപ്പിച്ചത്. ‘കാരുണ്യ’യുടെ വില 50 രൂപയിൽ നിന്നു 40 രൂപയായി കുറഞ്ഞപ്പോൾ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയിൽ നിന്ന് 40 രൂപയായി. 

ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായാണ് പുതിയ വിലയും സമ്മാന ഘടനയും നടപ്പാക്കിയത്. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 

ആറുകോടി ഒന്നാം സമ്മാനം നൽകുന്ന സമ്മർ ബംപർ വിപണിയിലിറക്കിയിട്ടുണ്ട്. ടിക്കറ്റ് വില 200 രൂപ. ടിക്കറ്റുകൾ വ്യാജനല്ല എന്ന് ഉറപ്പാക്കാൻ ഈ മാസം 14 മുതൽ നറുക്കെടുക്കുന്നവയിൽ ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com