ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക്‌ കെറ്റില്‍ കേബിളുകള്‍ക്കുള്ളില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി കസ്റ്റംസ്

മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്
ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക്‌ കെറ്റില്‍ കേബിളുകള്‍ക്കുള്ളില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി കസ്റ്റംസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. കേബിളിനുള്ളിലും മിഷറിന്‍ ടാപ്പിനുള്ളിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ റിയാദില്‍ നിന്ന് എത്തിയവരില്‍ നിന്നാണ് ഒന്നേകാല്‍ കിലോ
സ്വര്‍ണം കണ്ടെടുത്തത്. ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക്‌ കെറ്റില്‍ കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മലപ്പുറം സ്വദേശിയില്‍ നിന്ന് മുക്കാല്‍ കിലോ
സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായ മറ്റൊരാള്‍ കോഴിക്കോട് സ്വദേശിയാണ്. ഇയാളില്‍ നിന്ന് അരക്കിലോ സ്വര്‍ണമാണ് പിടിച്ചത്. മെഷറിന്‍ ട്ാപ്പിനുള്ളില്‍ ഒളിപ്പിച്ചവെച്ച നിലയിലായിരുന്നു സ്വര്‍ണം.

കഴിഞ്ഞ ദിവസം 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് തിരൂര്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. എടവണ്ണ സ്വദേശിയില്‍ നിന്ന് ക്യാപ്‌സൂളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. 

എയര്‍ കസ്റ്റംസ് വിഭാഗം പരിശോധന ശക്തിപ്പെടുത്തിയതോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് സ്വര്‍ണക്കടത്ത് പിടികൂടുന്ന സംഭവങ്ങള്‍ നിരവധി പുറത്തുവരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com