തീവണ്ടികള്‍ റദ്ദാക്കി; 11 മുതല്‍ 15 വരെ നിയന്ത്രണം, നേത്രാവതിയും ശതാബ്ദിയും കോട്ടയം വഴി തിരിച്ചുവിടും

പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള നാല് മെമു തീവണ്ടികൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി
തീവണ്ടികള്‍ റദ്ദാക്കി; 11 മുതല്‍ 15 വരെ നിയന്ത്രണം, നേത്രാവതിയും ശതാബ്ദിയും കോട്ടയം വഴി തിരിച്ചുവിടും

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള നാല് മെമു തീവണ്ടികൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിലെ പാതയിരട്ടിപ്പിക്കൽ ജോലികളെ തുടർന്നാണ് ഇത്. എറണാകുളം -കൊല്ലം മെമു(66303), കായംകുളം-എറണാകുളം മെമു(66316), കൊല്ലം -എറണാകുളം മെമു(66302), എറണാകളും -കായംകുളം(66315) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

നേത്രാവതിയും ശതാബ്ദിയും ഉൾപ്പടെയുള്ള തീവണ്ടികൾ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചർ(56380), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308), കായംകുളം-എറണാകുളം പാസഞ്ചർ (56388), എറണാകുളം -കായംകുളം പാസഞ്ചർ(56383), എറണാകുളം -കൊല്ലം മെമു(66309), എറണാകുളം-കായംകുളം പാസഞ്ചർ(56387),   കോട്ടയം-കൊല്ലം-കോട്ടയം മെമു(66318), കൊല്ലം മെമു(66317)  എന്നീ തീവണ്ടികൾ 14നും റദ്ദാക്കിയിട്ടുണ്ട്.

12-ന് പുറപ്പെടുന്ന പോർബന്തർ -കൊച്ചുവേളി എക്സ്പ്രസ് (19262), 14-ന് പുറപ്പെടുന്ന ഖോരക്പുർ-തിരുവനന്തപുരം എക്സ്പ്രസ്(12511), കൊച്ചുവേളി-ഛണ്ഡീഗഢ്‌ എക്സ്പ്രസ്(12217), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്(16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്സ്പ്രസ്(16316), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ്(22641) എന്നീ തീവണ്ടികൾ കോട്ടയം തിരിച്ചുവിടും.

ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56366) എറണാകുളത്ത് നിന്നായിരിക്കും 14ന് യാത്ര പുറപ്പെടുക. 14ന് പുറപ്പെടുന്ന മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്(16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ-കോട്ടയം പാസഞ്ചർ(56304) കായംകുളത്തും ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും.  15-ന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ്(16606) എറണാകുളത്ത്‌ നിന്നായിരിക്കും പുറപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com