ഗള്‍ഫിലായിരുന്ന സിപിഎം നേതാവ് പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാനെത്തി ; അടിയന്തര ഏരിയ കമ്മിറ്റി യോഗം മാറ്റി

വിദേശത്തുനിന്നെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം മറികടന്നാണ് നേതാവ് പാർട്ടി ഓഫീസ് സന്ദർശിക്കാനെത്തിയത്
ഗള്‍ഫിലായിരുന്ന സിപിഎം നേതാവ് പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാനെത്തി ; അടിയന്തര ഏരിയ കമ്മിറ്റി യോഗം മാറ്റി


പത്തനംതിട്ട : മൂന്നുമാസം ഗള്‍ഫിലായിരുന്ന സിപിഎം നേതാവ് നാട്ടിലെത്തിയതിന് പിന്നാലെ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗം മാറ്റിവെച്ചു.

വിദേശത്തുനിന്നെത്തിയിട്ടും കോറോണ മുന്‍കരുതല്‍ വകവയ്ക്കാതെ, സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗമാണ്  എഴുകോണിലെ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചത്. മൂന്നുമാസം ദുബായിലായിരുന്ന നേതാവ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. 

വിദേശത്തുനിന്നെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം മറികടന്ന് അന്നു രാത്രിതന്നെ പാര്‍ട്ടി ഓഫീസിലെത്തി. വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവിലെ എഴുകോണിലെ പാര്‍ട്ടി ഓഫിസിലെത്തി. നേതാവ് എത്തിയപ്പോള്‍ ഓഫീസിലുണ്ടായിരുന്ന മൂന്നുപേരുടെ വിവരം ശേഖരിച്ചു.

എഴുകോണ്‍ സഹകരണ ബാങ്കിലെ പ്രശ്‌നങ്ങളും നെടുവത്തൂര്‍ പഞ്ചായത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം മത്സരിച്ച വിഷയവും മറ്റും ചര്‍ച്ചചെയ്യാനാണ് വെള്ളിയാഴ്ച ഏരിയ കമ്മിറ്റി യോഗം ചേരാനിരുന്നത്. വിദേശത്തുനിന്നെത്തിയ നേതാവിന്റെ സന്ദര്‍ശനവും ആരോഗ്യപ്രവര്‍ത്തകരുടെ വിവരശേഖരണവുമുണ്ടായതോടെ ഇനി ഇവിടെ യോഗം കൂടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com