'ഒരു ഗ്ലാസിന് 150 രൂപ, ഈ ഔഷധ ജ്യൂസ് കൊറോണയെ ചെറുക്കും'; വര്‍ക്കലയില്‍ 65കാരനെ പിടികൂടി

കൊറോണ വൈറസിനെ ചെറുക്കുമെന്ന പേരില്‍ ജ്യൂസ് വില്‍പ്പനയ്ക്ക് വച്ച ബ്രിട്ടീഷ് സ്വദേശി വര്‍ക്കലയില്‍ പിടിയില്‍
'ഒരു ഗ്ലാസിന് 150 രൂപ, ഈ ഔഷധ ജ്യൂസ് കൊറോണയെ ചെറുക്കും'; വര്‍ക്കലയില്‍ 65കാരനെ പിടികൂടി

തിരുവനന്തപുരം: കൊറോണ വൈറസിനെ ചെറുക്കുമെന്ന പേരില്‍ ജ്യൂസ് വില്‍പ്പനയ്ക്ക് വച്ച ബ്രിട്ടീഷ് സ്വദേശി വര്‍ക്കലയില്‍ പിടിയില്‍. വര്‍ക്കലയില്‍ ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് ആന്റി കൊറോണ ജ്യൂസ് എന്ന പേരില്‍ ഉല്‍പ്പനം വില്‍പ്പനയ്ക്ക് വച്ചത്. കടയുടെ മുന്‍പിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ട വര്‍ക്കല പൊലീസ് 65കാരനെ പിടികൂടുകയായിരുന്നു.

ആന്റി കൊറോണ ജ്യൂസ് എന്ന പേരില്‍ 150 രൂപയ്ക്കാണ്  വില്‍പ്പന നടത്തിയിരുന്നത്. ഒരു ഗ്ലാസിനാണ് 150 രൂപ ഈടാക്കിയിരുന്നത്. ഹെര്‍ബല്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഘടകങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ബ്രിട്ടണ്‍ സ്വദേശി പറഞ്ഞു. ഇത് കഴിച്ചാല്‍ കോവിഡ് 19 രോഗം  മാറുമെന്നതിന് തെളിവുളളതായി അവകാശപ്പെട്ടിരുന്നില്ലെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ശക്തമായ താക്കീത് നല്‍കി പൊലീസ് 65കാരനെ വെറുതെ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com