വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് മരിച്ചത്
വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ദേശീയപാതയില്‍ ചാവക്കാട് വിശ്വനാഥക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം. 

മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമ (23)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്  ബേബിറോഡിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൈമയെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജനുവരി അഞ്ചിനായിരുന്നു നൈമയും നന്ദകിഷോറും തമ്മിലുള്ള വിവാഹം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com