ജനതാ കര്‍ഫ്യൂ മനസിലാവില്ല; ഞായറാഴ്ച ഹര്‍ത്താല്‍ ആണെന്ന് പറയൂ; മലയാളികള്‍ ആവശ്യത്തിന് മദ്യം വാങ്ങിവെക്കട്ടെയെന്ന് റസൂല്‍ പൂക്കൂട്ടി

ഞായറാഴ്ച ഹര്‍ത്താലാണെന്ന് മലയാളികളോട് പറഞ്ഞാല്‍ അവര്‍ ആവശ്യത്തിന് മദ്യം വാങ്ങിവെക്കുമെന്ന് റസൂല്‍ പൂക്കുട്ടി 
ജനതാ കര്‍ഫ്യൂ മനസിലാവില്ല; ഞായറാഴ്ച ഹര്‍ത്താല്‍ ആണെന്ന് പറയൂ; മലയാളികള്‍ ആവശ്യത്തിന് മദ്യം വാങ്ങിവെക്കട്ടെയെന്ന് റസൂല്‍ പൂക്കൂട്ടി


കൊച്ചി: രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ കുറിച്ച് മലയാളികള്‍ക്ക് മനസിലായിട്ടില്ലെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറഞ്ഞാല്‍ ആവശ്യമായ മദ്യം ശേഖരിക്കുമായിരുന്നെന്ന് പൂക്കൂട്ടി ട്വിറ്ററില്‍ കുറിച്ചു..

ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.  ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന 'ജനതാ കര്‍ഫ്യൂ'വാണിതെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. 

ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തില്‍ ഓരോരുത്തരും ബോധവല്‍ക്കരിക്കണം. ദിവസം 10 പേരെയെങ്കിലും ഫോണ്‍ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം. വരുംദിവസങ്ങളില്‍ ഓരോരുത്തരും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണം പരസ്പരം നടത്തണം. ഞായറാഴ്ച വൈകിട്ട് 5ന് അഞ്ചുമിനിറ്റ് നേരം കൊറോണക്കാലത്തു നമ്മുടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കു വേണ്ടി നന്ദി പറയാന്‍ സമയം കണ്ടെത്തണം. 5 മണിക്ക് ഇതിനായുള്ള സൈറന്‍ ലഭിക്കും. നന്ദി പ്രകടിപ്പിക്കാന്‍ ഏതുരീതി വേണമെങ്കിലും ഉപയോഗിക്കാമെന്നും മോദി രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com