ജാ​ഗ്രതാ നിർദ്ദേശം കാറ്റിൽപ്പറത്തി ഉത്സവത്തിനെത്തിയത് വൻ ജനാവലി; തൃച്ചംബരം ക്ഷേത്ര ഭാരവ‌ാ​ഹികൾക്കെതിരെ കേസ്

ജാ​ഗ്രതാ നിർദ്ദേശം കാറ്റിൽപ്പറത്തി ഉത്സവത്തിനെത്തിയത് വൻ ജനാവലി; തൃച്ചംബരം ക്ഷേത്ര ഭാരവ‌ാ​ഹികൾക്കെതിരെ കേസ്
ജാ​ഗ്രതാ നിർദ്ദേശം കാറ്റിൽപ്പറത്തി ഉത്സവത്തിനെത്തിയത് വൻ ജനാവലി; തൃച്ചംബരം ക്ഷേത്ര ഭാരവ‌ാ​ഹികൾക്കെതിരെ കേസ്

കണ്ണൂര്‍: കൊറോണ ജാഗ്രതാ നിര്‍ദ്ദേശം മറികടന്ന കണ്ണൂര്‍ തൃച്ചംബരം ക്ഷേത്ര ഭാരവാഹികളടക്കമുള്ളവര്‍ക്കെതിരെ കേസ്. ഭാരവാഹികളടക്കം 80 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

നേരത്തെ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പാളിയിരുന്നു. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിലേക്ക് 1500ഓളം പേരാണ് ഒഴുകിയെത്തിയത്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂർ തഹസിൽദാർ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഭരണി മഹോത്സവം ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞു നിൽക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിൻ ദേവസ്വം ബോർഡുമടക്കമുള്ളവർ പലവട്ടം അഭ്യർത്ഥിച്ചിരുന്നു.

കോഴിക്കല്ല് മൂടൽ ചടങ്ങിൽ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കൻ മലബാറിൽ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനം ചെയ്ത്‌ എത്തുന്നവരും ആളുകളെ കുറയ്ക്കുകയും ചെയ്തു. വടക്കൻ പ്രദേശങ്ങളിൽ നിന്ന്‌ ഏതാനും കോമരങ്ങൾ മാത്രമാണ് കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുമ്പോൾ ക്ഷേത്ര നടയിൽ എത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com