കൊല്ലത്ത് ദുബായിയില്‍ നിന്നെത്തിയവര്‍ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്നു; 9പേരെ നീരിക്ഷണത്തിലാക്കി; കേസെടുത്തു

9 പേരെയും നിര്‍ബന്ധിച്ച് നിരീക്ഷണത്തിലാക്കി - ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു 
കൊല്ലത്ത് ദുബായിയില്‍ നിന്നെത്തിയവര്‍ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്നു; 9പേരെ നീരിക്ഷണത്തിലാക്കി; കേസെടുത്തു

കൊല്ലം: കുണ്ടറയില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് 9 പേര്‍ക്കെതിരെ കേസെടുത്തു. ദുബായില്‍ നിന്നെത്തിയതാണ് ഇവര്‍. 9 പേരെയും നിര്‍ബന്ധിച്ച് നിരീക്ഷണത്തിലാക്കി. വീടിനുള്ളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട  ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. 

അതേസമയം, കോവിഡിനെ നേരിടാന്‍ അതീവ കരുതലോടെ സംസ്ഥാനം. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും രോഗബാധ സംശയിക്കുന്നവരും ആശുപത്രിയില്‍ പ്രവേശിക്കാനോ നിരീക്ഷണത്തില്‍ കഴിയാനോ വിസമ്മതിച്ചാല്‍ നിര്‍ബന്ധപൂര്‍വം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ് വിജ്ഞാപനമിറക്കി. 

രോഗബാധ സംശയിക്കുന്ന പ്രദേശങ്ങള്‍ അടച്ചിടുക, രോഗബാധിത മേഖലയില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തുക, രോഗികളെ പാര്‍പ്പിക്കാന്‍ സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയവയ്ക്ക് ജില്ലാ ഭരണാധികാരികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്്. അത്യാവശ്യ ചികില്‍സകളും അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകളും നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. 

നിരവധി ആശുപത്രികള്‍ ഒപി സമയം വെട്ടിച്ചുരുക്കി. അസുഖം മാറിയ മൂന്നു പേരുള്‍പ്പടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ആയി. അമ്പത്തിമൂവായിരത്തി പതിമൂന്ന് പേരാണ് നിരീക്ഷണത്തിലുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com