വയനാട്ടിലും നിരോധനാജ്ഞ; നിയമലംഘകർക്ക് കർശന നടപടി

പട്ടികവർഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലക്ക്​ അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ നിരോധിച്ചു
വയനാട്ടിലും നിരോധനാജ്ഞ; നിയമലംഘകർക്ക് കർശന നടപടി

കൽപറ്റ: കോവിഡ് 19 രോഗവ്യാപനം തടയാൻ വയനാട്‌ ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ല. മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആരാധനക്കായി ഒത്തുചേരൽ, ടൂർണമെന്റുകൾ, കായിക മത്സരങ്ങൾ, ഘോഷയാത്രകൾ, പട്ടികവർഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലക്ക്​ അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ നിരോധിച്ചു.

അവശ്യ വസ്തുക്കളായ വിവിധതരം ഭക്ഷ്യപദാർത്ഥങ്ങൾ, പാൽ, വെള്ളം മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാം. ഇന്ധന വിതരണ സ്ഥാപനങ്ങൾ, ടെലികോം, പോസ്​റ്റ്​ ഓഫിസ്, എ.ടി.എം, ബാങ്ക് എന്നിവക്കും തുറന്ന് പ്രവർത്തിക്കാം.

ഇവിടങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി പൊലീസി​ന്റെ സഹായം തേടാം. നിരീക്ഷണം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും ജില്ല കലക്ടർ ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com