ലോക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; വിരട്ടി ഓടിച്ച് പൊലീസ്, റോഡിലിറങ്ങുന്നവര്‍ക്ക് എതിരെ കടുത്ത നടപടി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോക് ഡൗണ്‍ ആഹ്വാനത്തോട് പല ജില്ലകളിലും ജനങ്ങള്‍ സഹകരിക്കുന്നില്ല. 
ലോക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; വിരട്ടി ഓടിച്ച് പൊലീസ്, റോഡിലിറങ്ങുന്നവര്‍ക്ക് എതിരെ കടുത്ത നടപടി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോക് ഡൗണ്‍ ആഹ്വാനത്തോട് പല ജില്ലകളിലും ജനങ്ങള്‍ സഹകരിക്കുന്നില്ല. 

ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട്, പുറത്തിറങ്ങിയ ജനങ്ങളെ പൊലീസ് ലാത്തിചാര്‍ജ് നടത്തി ഓടിച്ചു. കൊല്ലത്ത് ആരാധനാലയങ്ങളില്‍ ആളുകള്‍ ഒത്തുകൂടി. ഇവരെ പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്. അനാവശ്യമായി റോഡിലിറങ്ങിയവവരെ പൊലീസ് വിരട്ടി ഓടിച്ചു. തൃശൂരിലും ലോക് ഡൗണ്‍ ആഹ്വാനത്തോട് വലിയ തോതിലുള്ള നിസ്സഹകരണമാണ് സംഭവിച്ചത്. 

ആലപ്പുഴയില്‍ സാധാരണ ദിവസത്തെപ്പോലെയുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനനന്തപുരത്ത് അനാവശ്യമായി വാഹനങ്ങളുമായി പറത്തിറങ്ങിയവര്‍ക്ക് എതിരെ കേസെടുക്കാന്‍ ഐജി നിര്‍ദേശിച്ചു. ഐജി നേരിട്ട് റോഡിലിറങ്ങിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. 

ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ ശക്തമായ നടപി സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങള്‍ സഹകരിക്കുക തന്നെ ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അന്യായമായ കൂട്ടം ചേരലുകള്‍ എല്ലാം ഒഴിവാക്കണം. എവിടെയെങ്കിലും അങ്ങനെ ഉണ്ടെങ്കില്‍ അറിയിക്കണം. കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യും. കാസര്‍കോട് ജില്ലയില്‍ മാത്രം കടകള്‍ രാവിലെ 11 മണിക്ക് തുറന്ന് അഞ്ച് മണിക്ക് അടയ്ക്കണം.

മറ്റ് ജില്ലകളില്‍ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ കട തുറക്കാം. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com