അവശ്യസാധന വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ തൊഴിലാളികള്‍ക്ക് അനുമതിരേഖ നല്‍കണം; ഉത്തരവ് 

പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ ഭാഗമായി ആവശ്യപ്പെടുമ്പോള്‍ തൊഴിലാളികള്‍ ഇവ നല്‍കേണ്ടതാണെന്നും  ഇന്‍സിഡന്റ് കമാന്‍ഡറുടെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്
അവശ്യസാധന വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ തൊഴിലാളികള്‍ക്ക് അനുമതിരേഖ നല്‍കണം; ഉത്തരവ് 

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നിന് ലോക്കഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ വിവിധ അവശ്യസാധന വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ളവര്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകുന്നതിനായി അനുമതിരേഖ നല്‍കണമെന്ന് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ ഭാഗമായി ആവശ്യപ്പെടുമ്പോള്‍ തൊഴിലാളികള്‍ ഇവ നല്‍കേണ്ടതാണെന്നും  ഇന്‍സിഡന്റ് കമാന്‍ഡറുടെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു.

തൊഴിലാളികള്‍ക്ക് നല്‍കുന്ന  കത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കുകയും വേണം. ലോക്ക് ഡൗണ്‍ കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ അവശ്യം വേണ്ട തൊഴിലാളികളെ ഉപയോഗിച്ച് നടത്തണമെന്നും സബ് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com