ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യ സാധനങ്ങള്‍ വീടുകളില്‍ എത്തും; പദ്ധതിയുമായി സപ്ലൈകോ 

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സപ്ലൈകോ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സപ്ലൈകോ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കും. കൊച്ചിയില്‍ വ്യാഴാഴ്ച ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.

ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയുമായി കരാറിലായി.
പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കും. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും. 

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ ലഭിക്കും. ഇ-പേയ്‌മെന്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com