പോത്തിന് എന്ത് ലോക്ക്ഡൗണ്‍!; കൊച്ചി നഗരത്തില്‍ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി (വീഡിയോ)

ലോക് ഡൗണ്‍ അറിയാതെ വിരണ്ടോടിയ പോത്താണ് പൊലീസിന് പണിയായത്. 
പോത്തിന് എന്ത് ലോക്ക്ഡൗണ്‍!; കൊച്ചി നഗരത്തില്‍ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി (വീഡിയോ)


കൊച്ചി: കോവിഡ് 19 വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ ലോക് ഡൗണിലാണ്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ എല്ലായിടത്തും ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.  കൊച്ചിയില്‍ അപ്രതീക്ഷിതമായി  പുറത്തിറങ്ങിയ ഒരാള്‍ പൊലീസിന് സമ്മാനിച്ചത് വലിയ തലവേദനയാണ്. ലോക് ഡൗണ്‍ അറിയാതെ വിരണ്ടോടിയ പോത്താണ് പൊലീസിന് പണിയായത്. 

കലൂര്‍ എ ജെ ഹാളിന് സമീപത്താണ് പോത്ത് വിരണ്ടോടിയത്. പാവക്കുളം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവിടെ വരെ ഓടിയെത്തിയത്. ജനം നിരത്തില്‍ ഇല്ലായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായി.  പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് അതിസാഹസികമായി പോത്തിനെ കീഴടക്കി ഉടമസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com