'ഹലോ മൈ ഡിയര്‍ ഡോക്ടര്‍'; കൊറോണ കാലത്ത് മാനസിക സമ്മര്‍ദത്തിലാണോ?   ഈ നമ്പറുകളില്‍ വിളിച്ചോളൂ...

കോവിഡ് 19ന്റെ സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.
'ഹലോ മൈ ഡിയര്‍ ഡോക്ടര്‍'; കൊറോണ കാലത്ത് മാനസിക സമ്മര്‍ദത്തിലാണോ?   ഈ നമ്പറുകളില്‍ വിളിച്ചോളൂ...

തിരുവനന്തപുരം: കോവിഡ് 19ന്റെ സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. ഹലോ മൈ ഡിയര്‍ ഡോക്ടര്‍ എന്നാണ് ഹെല്‍പ് ഡെസ്‌ക് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നതെന്ന്  ഭാരതീയ ചികിത്സാ വകുപ്പ ഡയറക്ടര്‍ ഡോ. കെ. എസ്. പ്രിയ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ സേവനം ആവശ്യമുള്ളവര്‍ 447963481, 9495148480,9400523425,9142417621 എന്നീ നമ്പറുകളില്‍ വിളിക്കണം.


വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പം കൂടിയാകുമ്പോള്‍ കൊറോണക്കാലം കഴിഞ്ഞാലും മനോവ്യഥ മാറത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് ഡോ. പ്രിയ പറഞ്ഞു. കൊറോണയെ അകറ്റാന്‍ മുന്‍കരുതലുകള്‍ക്കൊപ്പം രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തണം. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി അയാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. കൊറോണ വ്യാപകമായതോടെ ജനങ്ങളുടെ ആകുലതകളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭരതീയ ചികിത്‌സാവകുപ്പ് ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com