അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ക്ക് കുരുക്ക് മുറുകുന്നു; വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കും

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അവ ലംഘിച്ച് വാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ നിലവിലുള്ള പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങളും ഉത്തരവുകളും ലംഘിച്ച് വാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറക്കുന്നവരുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ താത്ക്കാലികമായി റദ്ദ് ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതിനായി റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അവ ലംഘിച്ച് വാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 

സംസ്ഥാനത്ത് നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത 2098 പേര്‍ക്കെതിരെ വ്യാഴാഴ്ച കേസെടുത്തു.ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ്, 245 എണ്ണം. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് പിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com