ഒരു ലിറ്റര്‍ ജവാന് 2000രൂപ; മദ്യം വാങ്ങിയതിന് ശേഷം പൊലീസിനെ അറിയിച്ചു, ബ്ലാക്കിന് വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍

ബിവറേജസ് കോര്‍പ്പറേഷന്റെ ആലുംപീടികയിലെ മദ്യ വില്‍പ്പനശാലയില്‍നിന്ന് അനധികൃതമായി വിദേശമദ്യം കടത്തി വിറ്റ രണ്ടുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു
ഒരു ലിറ്റര്‍ ജവാന് 2000രൂപ; മദ്യം വാങ്ങിയതിന് ശേഷം പൊലീസിനെ അറിയിച്ചു, ബ്ലാക്കിന് വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍

ഓച്ചിറ : ബിവറേജസ് കോര്‍പ്പറേഷന്റെ ആലുംപീടികയിലെ മദ്യ വില്‍പ്പനശാലയില്‍നിന്ന് അനധികൃതമായി വിദേശമദ്യം കടത്തി വിറ്റ രണ്ടുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക ആലുംതറപടീറ്റതില്‍ സന്തോഷ് (33), ആലുംപീടിക വാവല്ലൂര്‍ ലക്ഷംവീട്ടില്‍ മണിലാല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മദ്യവില്‍പ്പനശാലയിലെ ചുമട്ടുതൊഴിലാളിയാണ് സന്തോഷ്. കൊറോണ ആശങ്കയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന് സന്തോഷ് അനധികൃതമായി ധാരാളം മദ്യം വാങ്ങി സുഹൃത്തായ മണിലാലിന്റെ വീ്ടിലെത്തിച്ച് വിറ്റു വരുകയായിരുന്നു. ബുധനാഴ്ച രാത്രി മദ്യംവാങ്ങാനെത്തി ആളില്‍ നിന്ന് ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് രണ്ടായിരം രൂപ ഈടാക്കി. ഇതില്‍ കുപിതനായ മദ്യപന്‍ മദ്യം വാങ്ങിക്കഴിച്ചതിനുശേഷം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മണിലാലിന്റെ വീട്ടില്‍നിന്ന് മൂന്ന് ലിറ്റര്‍ മദ്യവും ഒരു ലിറ്റര്‍ കള്ളും പിടിച്ചെടുത്തു. സ്‌റ്റേഷന്‍ ഓഫീസര്‍ പ്രകാശ്, എസ്.ഐ.മാരായ ശ്യാംകുമാര്‍, പദ്മകുമാര്‍, സി.പി.ഒ. രഞ്ചിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com