നിരീക്ഷണത്തിലുളള വീടുകളില്‍ സ്റ്റിക്കര്‍, പുറത്തിറങ്ങാതെ 'പൂട്ടാന്‍' ജിയോ ഫെന്‍സിങ്; കടുത്ത നടപടികളുമായി സര്‍ക്കാര്‍ 

സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയില്‍ വീടുകളുടെ മുന്‍പില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് 
നിരീക്ഷണത്തിലുളള വീടുകളില്‍ സ്റ്റിക്കര്‍, പുറത്തിറങ്ങാതെ 'പൂട്ടാന്‍' ജിയോ ഫെന്‍സിങ്; കടുത്ത നടപടികളുമായി സര്‍ക്കാര്‍ 

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുളള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിലുളള വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന്് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയില്‍ വീടുകളുടെ മുന്‍പില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത്. ഇതിന് പുറമേ ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിരീക്ഷണത്തിലുളളവര്‍ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്തുന്നത്. ഇതോടെ നിരീക്ഷണത്തിലുളള വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന ഘട്ടത്തില്‍ തന്നെ അധികൃതര്‍ക്ക് വിവരം ലഭിക്കും. ഈ നിലയിലാണ് സംവിധാനം ഒരുക്കിയതെന്നും കടകംപളളി പറഞ്ഞു. ജില്ലയില്‍ 1576 പേര്‍ കൂടി നിരീക്ഷണത്തില്‍ കഴിയുന്നതായി മന്ത്രി അറിയിച്ചു.

പുഴ്ത്തിവെയ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വകരിക്കും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ കടയുടമ മാര്‍ക്കിങ് നടത്തണം. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കടയുടമകള്‍ ഇതനുസരിച്ചുളള ക്രമീകരണങ്ങള്‍ നടത്തണമെന്നും കടകംപളളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com