ഒരു ലിറ്റർ വൈൻ 180 രൂപയ്ക്ക് ; വൻ വൈൻ ശേഖരം പിടികൂടി ; മധ്യവയസ്കൻ അറസ്റ്റിൽ

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. 251 ലിറ്റർ വൈനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്
ഒരു ലിറ്റർ വൈൻ 180 രൂപയ്ക്ക് ; വൻ വൈൻ ശേഖരം പിടികൂടി ; മധ്യവയസ്കൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തലയിൽ വൻ വൈൻ ശേഖരം പിടികൂടി. നഗരസഭ 23-ാം വാർഡ് കുരിശിങ്കൽ വീട്ടിൽ ലോനപ്പനാ (54)ണ് അറസ്റ്റിലായത്. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. 251 ലിറ്റർ വൈനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ബാറുകളും, ബിവറേജും, കള്ളുഷാപ്പുകളും പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ഒരു ലിറ്റർ വൈൻ 180 രൂപ എന്ന നിരക്കിലാണ് ലോനപ്പൻ വിറ്റിരുന്നതെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com