അന്യസംസ്ഥാന തൊഴിലാളികൾക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന് ശബ്ദ സന്ദേശം, വ്യാജപ്രചരണം; ഒരാള്‍ അറസ്റ്റില്‍ 

ഇന്ന് രാത്രി നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം
അന്യസംസ്ഥാന തൊഴിലാളികൾക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന് ശബ്ദ സന്ദേശം, വ്യാജപ്രചരണം; ഒരാള്‍ അറസ്റ്റില്‍ 

മലപ്പുറം: അന്തർ സംസ്ഥാന കുടിയേറ്റക്കാർക്ക് വീടുകളിലേക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍  ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ (32) ആണ് അറസ്റ്റിലായത്.  ഇന്ന് (തിങ്കളാഴ്ച) രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. വാടസ്ആപ്പിലൂടെ ശബ്ദ സന്ദേശമായാണ് വിവരം പ്രചരിപ്പിച്ചത്.

മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം അറിയിച്ചത്. പ്രചരിച്ച വാർത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റെരാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com