കാസർകോട് പൊലീസിന്റെ നിരീക്ഷണ വലയത്തിൽ; സാധനങ്ങൾ വേണമെങ്കിൽ സന്ദേശമയയ്ക്കുക, വീട്ടിലെത്തും

കോ​വി​ഡ് വ്യാ​പ​നം തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കാസർകോട് പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി പൊലീസ്.  
കാസർകോട് പൊലീസിന്റെ നിരീക്ഷണ വലയത്തിൽ; സാധനങ്ങൾ വേണമെങ്കിൽ സന്ദേശമയയ്ക്കുക, വീട്ടിലെത്തും

കാ​സ​ർ​കോട്: കോ​വി​ഡ് വ്യാ​പ​നം തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കാസർകോട് പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി പൊലീസ്.  ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്  പൊലീസ് നി​രീ​ക്ഷ​ണം ക​ർ​ക്ക​ശ​മാ​ക്കു​ന്ന​ത്. അ​വി​ടെ ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. 

പ​ള്ളി​ക്ക​ര, ഉ​ദു​മ, ചെ​മ്മ​നാ​ട്, മ​ധു​ർ, മെ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കാ​സ​ർ​കോട് ന​ഗ​ര​സ​ഭ​യി​ലെ​യും പ്ര​ദേ​ശ​ങ്ങ​ളാ​ണ് പൊലീസിന്റെ 
പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊലീസ് സം​ഘ​ത്തി​ന്‍റെ കാ​വ​ലു​ണ്ടാ​കും.  ഇ​വി​ടെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള​ട​ക്കം എ​ല്ലാ സേ​വ​ന​ങ്ങ​ളും പൊലീസ് എ​ത്തി​ച്ചു ന​ൽ​കും. ഇ​തി​നാ​യി 9497935780 എ​ന്ന വാ​ട്സ്ആ​പ്പ് നമ്പറിലേക്ക് ആ​വ​ശ്യ​ക്കാ​ർ സ​ന്ദേ​ശ​മ​യ​ച്ചാ​ൽ പൊലീസ് നേ​രി​ട്ട് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കും. പേ​രും ഫോൺ നമ്പറും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും സ​ഹി​തം അ​യ​ച്ചാ​ൽ മ​തി​യെ​ന്നും ഐ ​ജി പ​റ​ഞ്ഞു.

 ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നും മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കും പൊലീസിന്റെ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം. കാ​റി​ൽ ഡ്രൈ​വ​ർ കൂ​ടാ​തെ ഒ​രാ​ൾ മാ​ത്ര​വും ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​രാ​ൾ മാ​ത്ര​വു​മേ പോ​കാ​ൻ അ​നു​വ​ദി​ക്കു. ഈ ​നി​ർ​ദ്ദേ​ശം ലം​ഘി​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ൽ ഒ​രു വീ​ട്ടി​ൽ​നി​ന്ന് ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ട​മാ​യി പോ​കു​ന്നു​ണ്ട്. അ​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഐ​ജി അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com