കോവിഡ്‌ പ്രതിരോധ നടപടികളുടെ ഏകോപന ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 01:31 PM  |  

Last Updated: 31st March 2020 01:46 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്‌ 19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് നൽകി. ചീഫ് സെക്രട്ടറി ടോം ജോസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

2005-ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷന്‍ 24 പ്രകാരമാണ് ഡോ. വിശ്വാസ് മേത്തയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. കോവിഡ്‌ 19 സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും,യഥാസമയത്ത്  ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് വിശ്വാസ് മേത്തയുടെ ദൗത്യം. 

ഇതുസംബന്ധിച്ച നടപടികളിൽ വിശ്വാസ് മേത്തയെ  സഹായിക്കാനായി തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗളിനെയും നിയമിച്ചിട്ടുണ്ട്.    കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശ്വാസ് മേത്ത ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടു ചെയ്യണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.