'നാളെ മുതൽ റോഡിലിറങ്ങിയാൽ വിവരമറിയും'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മുന്നിലുള്ള അപകടം എല്ലാവരും തിരിച്ചറിയണം 
'നാളെ മുതൽ റോഡിലിറങ്ങിയാൽ വിവരമറിയും'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ മുതൽ റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ലോക്ക്ഡൗൺ തുടരുന്നതിനിടെ റോഡുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നിലുള്ള അപകടം എല്ലാവരും തിരിച്ചറിയണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

നിസാരകാര്യങ്ങള്‍ക്ക്  സത്യവാങ്മൂലം തയാറാക്കി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നൽകുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. നിസാരകാര്യത്തിന് ‌സത്യവാങ്മൂലമായി നിരത്തിലിറങ്ങിയാല്‍ കേസ് റജസ്റ്റര്‍ ചെയ്യാന്‍  ഡിജിപി നിര്‍ദേശം നൽകി.

കോവിഡുമായോ ലോക്ക്ഡൗണുമായോ  ബന്ധപ്പെട്ട് എപ്രില്‍ ഫൂള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റു ചെയ്യാനും ഡിജിപി നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com