നാട്ടിലെത്തുന്ന പ്രവാസികളെ ഉടന്‍ വീട്ടില്‍ വിടില്ല;ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും, പിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

ഇവരെ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തും.
നാട്ടിലെത്തുന്ന പ്രവാസികളെ ഉടന്‍ വീട്ടില്‍ വിടില്ല;ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും, പിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികളെ നേരെ വീട്ടിലേക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തും. ആ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെ വീടുകളിലേക്ക് അയയ്ക്കും. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. 

വീടുകളില്‍ പോകുന്നവര്‍ തുടര്‍ന്നും ഒരാഴ്ചക്കാലം ക്വാറന്റൈനില്‍ തുടരണം. സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദേശത്ത് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റി ബോഡ് ടെസ്റ്റ് നടത്തും. അതിനായി രണ്ടുലക്ഷം ടെസ്റ്റ് കിറ്റുകള്‍ കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com