മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക്, ഒരു പ്രവേശന കവാടം മാത്രം;  കടകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക്, ഒരു പ്രവേശന കടവാം മാത്രം;  കടകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക്, ഒരു പ്രവേശന കവാടം മാത്രം;  കടകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണിന് ഇളവു വന്നതോടെ ഹോട്ട് സ്‌പോട്ടുകള്‍ക്ക പുറത്ത് സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുമതിയായി. കടകള്‍ തുറക്കാമെങ്കിലും ജാഗ്രതയില്‍ ഒരു കുറവും വരുത്തരുതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കടകളില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.

1.സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക.

2.മുഴുവന്‍ ജീവനക്കാരും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം.

3.സാമൂഹ്യ അകലം പാലിക്കുവാന്‍ കഴിയുന്ന തരത്തില്‍ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക.

4.സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം അനുവദിക്കുക.

5.പ്രവേശന കവാടത്തിലും ആവശ്യമുള്ള മറ്റ് ഇടങ്ങളിലും കൈ കഴുകുന്നതിന് സോപ്പും വെള്ളവും ലഭ്യമാക്കുക.

6.സാനിറ്റൈസര്‍ ലഭ്യമാക്കുക.

7.പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ ജോലിയില്‍ നിന്നും ഒഴിവാക്കി എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കുക.

8.സ്ഥാപനത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ െ്രെഡവര്‍, ക്ലീനര്‍ എന്നിവര്‍ സ്ഥാപനത്തിലെ മറ്റു ജോലിക്കാരുമായി സമ്പര്‍ക്കപെടുന്നത് കര്‍ശനമായി ഒഴിവാക്കുക.

9.സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കുക.

10.സ്ഥാപനവും പരിസരവും എല്ലാദിവസവും അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുക.

11. 60 വയസിനു മുകളില്‍ പ്രായമുള്ളവരെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ അനുവദിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com